Uncategorized

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; പിണറായി വിജയൻ്റെ ഗൺമാനെ പൊലീസിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ പ്രതിയായ പിണറായി വിജയൻ്റെ ഗൺമാൻമാരിൽ ഒരാളെ തിരികെ പൊലീസിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെയാണ് സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി പോലീസിലേക്ക് തിരിച്ചയച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷയിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രത്യേക സുരക്ഷാ വലയത്തിലുണ്ടായിരുന്നയാളാണ് സന്ദീപ്. ആലപ്പുഴയിൽ നടന്ന മർദ്ദന കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മുഖ്യമന്ത്രിക്ക് നേരത്തെ ഉണ്ടായിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വെട്ടിക്കുറച്ച് വൈ കാറ്റഗറിയാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷനേതാവ്, മുൻ മുഖ്യമന്ത്രി എന്നീ പരിഗണനകൾ വച്ചാണ് വൈ കാറ്റഗറി സുരക്ഷ നൽകിയത്.ഇതോടെ പിണറായി വിജയന് ഇനി ഗൺമാൻമാർ ഉണ്ടാവില്ല. എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും. മർദന കേസിലെ ഒന്നാം പ്രതിയായ അനിൽ കുമാർ പിണറായിയുടെ ഗൺമാനായി തന്നെ തുടരുമെന്നാണ് വിവരം.

2023 ഡിസബർ 15-ന് ആലപ്പുഴയിൽ വച്ചാണ് കെ.എസ്.യു. നേതാവും ഇപ്പോൾ എംഎൽഎയുമായ എ.ഡി. തോമസ്, അജയ് എന്നിവർക്ക് നേരേ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ അതിക്രമം നടത്തിയത്. സംഭവത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരിച്ചിരുന്നത്.

മർദനമേറ്റവർ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല. മർദനമേറ്റവർ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസ് അന്വേഷിക്കാൻ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button