Uncategorized

മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു; സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം

മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ക്രൈസ്തവ സഭാനേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മലയോര മേഖല സംഘർഷ ഭരിതമാവുകയാണ്. സിങ്‌ജാമേയ് ബസാറിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരു സാധാരണക്കാരൻ കൂടി കൊല്ലപ്പെട്ടു . കുക്കി സംഘടനകൾ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പാത-2 അടക്കം പൂർണ്ണമായി ഉപരോധിച്ചതോടെ പ്രദേശത്ത് ഗതാഗതവും ജനജീവിതവും പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്.

അതേസമയം കുക്കി-നാഗ വിഭാഗങ്ങളിൽ നിന്നായി അക്രമികൾ തടവിലാക്കിയ 28 തടവുകാരെ സംയുക്ത സുരക്ഷാസേന മോചിപ്പിച്ചു. 14-ലധികം ആളുകൾ ഇപ്പോഴും തടവിലാണെന്ന് ഗോത്ര സംഘടനകൾ വ്യക്തമാക്കുന്നു. മണിപ്പൂർ കലാപത്തിൽ ഇതുവരെ 260-ലധികം ജീവനുകൾ നഷ്ടപ്പെടുകയും 60,000-ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തുവെന്നാണ് കണക്ക് .

അതേസമയം മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന മുൻ സുപ്രീം കോടതി ജഡ്ജി ബൽബീർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 നവംബർ 20 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button