Uncategorized

ദേശീയ കായികദിന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചു; ഗവർണർക്കൊപ്പം മന്ത്രിമാരും വിസിയും വേദിയിൽ

തിരുവനന്തപുരം: ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിലായിരുന്നു വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു. കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗവർണർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം ആലപിച്ചതെന്നായിരുന്നു വിശദീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button