Uncategorized

നിതിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ പിടികൂടി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതി അറ സ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി സൗരവി (22) നെയാണ് ഡൽഹി തൃലോക്‌പുരി നോയ്‌ഡയിൽ നിന്ന് ക്രൈം ബ്രാഞ്ച് ഇൻസ്പെ ക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എ.സ്.ഐ. മധുസൂദനൻ, എ.എ സ്.ഐ. പി.പി.പ്രമോ ദ് എന്നിവരും ഉണ്ടായി രുന്നു. സൗരവ് ജോലി ചെയ്യുന്ന ബാങ്കിനുമു ന്നിൽ മണിക്കൂറുകളോ ളം കാത്തുനിന്ന അന്വേ ഷണസംഘം പ്രതി പു റത്തിറങ്ങിയ തക്കംനോ ക്കി പിടികൂടുകയായിരുന്നു. സൗരവിനെ രക്ഷി ക്കാൻ സമീപത്തുള്ള ഗുണ്ടാസംഘം ശ്രമി ച്ചെങ്കിലും സാഹസിക മായി പ്രതിയെ വാഹന ത്തിൽ കയറ്റി ഓടിച്ചു പോയി. ക്രൈംബ്രാഞ്ച് സംഘത്തിന് ഡൽഹി പോലീസിന്റെ സഹായവും ലഭിച്ചു.

ഈ കേസിൽ നേരത്തെ മൂന്നുപേർ അറസ്റ്റിലായി രുന്നു. ഹരിയാണ സ്വദേശിയായ ജയപ്രകാശ്, ഉത്തർപ്രദേശ് സ്വ ദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്. പി. പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്. പി. ജീവൻ ജോർജാണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button