Uncategorized

ജയം യുഡിഎഫിന്‍റെ മിടുക്കല്ല, സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് ജി സുകുമാരന്‍ നായര്‍,ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യുഡിഎഫിന്‍റെ മിടുക്കല്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു ചിലർ അവകാശപ്പെടുന്നത് അവരുടെ മാത്രം വിജയമാണ് എന്നാണ് എന്നാൽ അങ്ങനെയല്ല ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാൻ വേണ്ടി വോട്ട് ചെയ്തതാണ് അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി പ്രതിഫലിച്ചു പയ്യന്നൂരും തളിപ്പറമ്പും എല്ലാം സിപിഎം തോൽക്കണമെങ്കിൽ അത്രത്തോളം മോശകരമായ അവസ്ഥയായിരുന്നു സിപിഎമ്മിനകത്ത് ആഭ്യന്തരപ്രശ്നങ്ങൾ അടക്കം ബാധിച്ചു ചുമ്മാതെ നിന്ന ആളുകൾ പോലും പലരും ജയിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ല കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്ന് മാത്രം ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻഎസ്എസ് ചൂണ്ടിക്കാണിക്കില്ല കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക അവർ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെ വി ഡി സതീശൻ എതിരെ എടുത്ത നിലപാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചിട്ടില്ല പറവൂരിലും എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചത് വി ഡി സതീശന്റെ ചില നിലപാടുകളോട്ട് ഇപ്പോഴും ഇഷ്ടമില്ല അത്തരം നിലപാടുകളോട് കാണിച്ചിട്ടുള്ള വിയോജിപ്പ് എൻഎസ്എസിന് ഇപ്പോഴുമുണ്ട് അത്തരം സമീപനങ്ങൾ തിരുത്താൻ ഒന്നും സതീശനോട് ആവശ്യപ്പെടില്ല

വി ഡി സതീഷിനെയാണ് മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിക്കുന്നെങ്കിൽ അതും സ്വീകരിച്ചല്ലേ പറ്റൂ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ ldf ന് തിരിച്ചടി ആയോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളി അല്ലല്ലോ ഞാൻ എന്ന് അദ്ദേഹം മറുപടി നല്‍കി വെള്ളാപ്പള്ളിയുമായി ഉയർന്നുവന്ന വിഷയങ്ങളിൽ ഒന്നും മറുപടി പറയാനില്ലെന്നും അദ്ദൈേഹം വ്യക്തമാക്കി

പത്തനാപുരത്തും നായന്മാരോട് സമദൂരത്തിൽ വോട്ട് ചെയ്യാനാണ് പറഞ്ഞിരുന്നു ആർക്കെങ്കിലും വോട്ട് ചെയ്യണമെന്നോ വേണ്ടെന്നോ എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് പറഞ്ഞിട്ടില്ല ഗണേഷ് കുമാറിന്റെ തോൽവിയിൽ പത്തനാപുരത്തെ എൻഎസ്എസിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ ബാധകമായിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button