Uncategorized
പ്രസ്ഥാനങ്ങൾ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പ്രാധാന്യം നൽകണം,ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’

തിരുവനന്തപുരം: എൽഡിഎഫിൻ്റെ പരാജയത്തിൽ പരോക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാർ. തെരഞ്ഞടുപ്പും ഫലപ്രഖ്യാപനവും തന്നെ എവിടെയൊക്കയോ സ്പർശിക്കുകയാണന്നും അച്ഛൻ്റെ സാന്നിധ്യമില്ലാതെ ആദ്യത്തെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും അരുൺകുമാർ പറഞ്ഞു. ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ് അച്ഛൻ വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് രാഷ്ട്രീയ ചലനങ്ങളെ ജനപക്ഷത്ത് നിന്ന് വിശകലനം ചെയ്യുന്ന രീതി നഷ്ടമായി. പ്രസ്ഥാനങ്ങൾ നീതിക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങൾക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചെന്നും ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അദേഹം പറഞ്ഞു.




