Uncategorized

വാങ്ങാൻ സമയമായോ? വൻ ഇടിവിൽ സ്വർണം, ഇന്ന് മൂന്നാമതും വില കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു. വൈകീട്ടോടെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,715 രൂപയും പവന് 1,09,720 രൂപയുമായി.

ഇന്ന് മാത്രം മൂന്ന് തവണയായി 2280 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വൈകീട്ട് 1,12,000 രൂപയായിരുന്നു പവൻ വില. ഇന്ന് രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1440 രൂപയും കുറഞ്ഞു.

യുഎസിൽ പണപ്പെരുപ്പം ഉയർന്നതിനാൽ അടുത്ത വർഷവും ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണം. എണ്ണവിലയിൽ രേഖപ്പെടുത്തുന്ന വർധനയാണ് യുഎസിൽ പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം.
ആഗോളവിപണിയിൽ സ്വർണം 44 ഡോളർ ഇടിഞ്ഞ് ട്രോയ് ഔൺസിന് 4571 ഡോളർ എന്ന നിലയിലെത്തി. വെള്ളി നേരിയ ഇടിവിൽ 73.52 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button