Uncategorized

ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ പരീക്ഷാ ക്രമക്കേടുകൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ, പരീക്ഷാ ക്രമക്കേടുകൾ സഭ നിർത്തിവെച്ചു ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് സമർപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട അദ്ദേഹം സമാധാനപരമായി വിദ്യാർഥികൾ അടക്കമുള്ള യുവാക്കളുടെ ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിൽ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു.

നീറ്റ് യുജി അടക്കമുള്ള പരീക്ഷ നടത്തിപ്പിലെ വ്യാപകമായ ക്രമക്കേടും അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും ദില്ലി പൊലീസ് അതിക്രൂരമായി മർദ്ദിച്ച സംഭവവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എംപിയും ഡോ. വി ശിവദാസൻ എംപിയും രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button