കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം

ഇരിട്ടി: ഉളിയിൽ നരയംപാറ പെട്രോൾ പമ്പിന് മുൻവശം വൈദ്യുതിത്തൂണിലിടിച്ച് ഓവുചാലിൽ വീണ് തീപ്പിടിച്ച ബൈക്കിനും ഓവുചാലിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പെരിങ്ങത്തൂർ പുളിയനമ്പ്രംസ്വദേശി മുഹമ്മദ് തസ്ലിം ( 26 ) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 8.30 തോടെ ആയിരുന്നു അപകടം.
ബംഗ്ളുരുവിൽ നിന്നും പെരിങ്ങത്തൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന തസ്ലിം സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഓവുചാലിലേക്കു വീണ് പൂർണ്ണമായും കത്തിനശിച്ചു. തസ്ലിം എഴുന്നേൽക്കാൻ കഴിയാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി. ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റ തസ്ലീമിനെ ഓടികൂടിയ നാട്ടുകാർ ചേർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുളിയ നമ്പ്രത്തെ കാട്ടിൽ പറമ്പത്ത് അബ്‌ദുൾ റഹിം – സുഹറ ദമ്പതി കളുടെ മകനാണ് മുഹമ്മദ് തസ്ലിം. ബംഗ്ളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. സഹോദരങ്ങൾ: മുഹമ്മദ് തസ്‌കീൻ, റഹന, സഫ്നാസ്




