Uncategorized

എണ്ണപ്പനമരം മേലേക്ക് വീണു, ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്‍റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വിളക്കുപാറ, തടത്തിൽ പുത്തൻ വിള വീട്ടിൽ സരിത (35) ആണ് മരിച്ചത്. ഓയിൽ പാം ചിതറ എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ ജോലിക്കിടെ സരിതയുടെ മേൽ എണ്ണപ്പന കടപുഴകി വീഴുകയായിരുന്നു. സമീപം നിന്നിരുന്ന ഈട്ടി മരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീണതോടെയാണ് ഭാരം താങ്ങാനാകാതെ എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിയായിരുന്നു സരിത. കരാറുകാരന്റെ നിയന്ത്രണത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button