Uncategorized

കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി പിടിയിൽ

കാസർഗോഡ് നിർമാണത്തിലുള്ള കെട്ടിടത്തിൽ കർണാടക സ്വദേശിയായ യുവാവിനെ കൊന്നു തള്ളിയ പ്രതി പിടിയിൽ. കർണാടക സ്വദേശി എച്ച് മഞ്‌ജുനാഥയെയാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്.

ദേശീയപാതയ്‌ക്കരികിൽ നുള്ളിപ്പാടിയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ കർണാടക ഗദക് ബലേശ്വര ബാലഹൊസൂരിലെ ചന്ദ്രശേഖർ സുരേഷ് പട്ടാടിൻ്റെ മൃതദേഹം തള്ളിയ കേസിലാണ് പ്രതിയെ കാസർകോട്‌ പൊലീസ് അറസ്‌റ്റ് ചെയ്തത്. മാർച്ച്‌ 11ന്‌ രാവിലെയാണ്‌ നിർമാണത്തിലുള്ള കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ തയ്യാറാക്കിയ കുഴിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്‌.
സമീപത്ത് നിന്ന് കെ എൻ മഞ്‌ജുനാഥിൻ്റെ മേൽവിലാസമുള്ള ആധാർകാർഡ് ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ മരിച്ചയാളുടെ ആധാർ കാർഡ് എന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലഹൊസൂരിലെ ചന്ദ്രശേഖർ സുരേഷ് പട്ടാടിയാണ്‌ മരിച്ചതെന്ന് വ്യക്തമായത്.

മൃതദേഹത്തിൽ പലയിടത്തായി മർദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകളുണ്ടായിരുന്നു. രക്തം വാർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതകമാണെന്ന്‌ പൊലീസ്‌ ഉറപ്പിക്കാൻ കാരണം. തുടർന്ന് മഞ്ജുനാഥയാണ് പ്രതിയെന്ന് കണ്ടെത്തി. സംഭവ ശേഷം മുങ്ങിയ പ്രതിയെ ഒന്നര മാസത്തിലധികം നീണ്ട അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്. കാസർകോഡ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button