Uncategorized
ആലപ്പുഴയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിൻ്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് ആണ് മരിച്ചത്. 23 വയസായിരുന്നു. വൈകിട്ട് ആറ് മണിയോടാണ് അപകടം ഉണ്ടായത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ആസിഫ് അഷറഫ്. ഈ സമയം ശക്തമായ ഇടിയോടു കൂടിയ മഴ പെയ്യുന്നുണ്ടായിരുന്നു.
അതേസമയം, തൃശൂർ വെങ്ങിണിശേരിയിൽ കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേികളായ ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




