Uncategorized

പൊള്ളുന്ന ചൂട്! കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു, തോളിലും കൈക്കും പൊള്ളലേറ്റു

കൊല്ലം: കൊല്ലം പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നലെ പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവമുണ്ടായത്. കൈക്കും തോളിനും താടിയുടെ ഭാ​ഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. തോളിന്റെ ഭാ​ഗത്താണ് കൂ‌ടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോ​ഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊല്ലം ജില്ലിയിൽ ചൂട് വർധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button