Uncategorized

പാമ്പ് കടിയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കും, ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്; വീണാ ജോർജ്

പാമ്പ് കടിയെ പ്രതിരോധിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിനായി ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഇക്കാര്യങ്ങളിൽ ജനങ്ങൾ കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

വേനൽ പ്രശ്നങ്ങൾ എങ്ങനെ അതിജീവിക്കണം എന്ന് ആലോചന നടത്തിയിട്ടുണ്ട്. 136 ആശുപത്രികളിൽ ആൻ്റിവെനം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം പാമ്പ് കടിയേറ്റ് 18 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പ് കടിയേറ്റുള്ള മരണം കുറക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി.

വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പ്രവർത്തിക്കുന്നത്. തെരുവു നായ ശല്യത്തിലും കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. തെരുവ് നായ ശല്യം തടയുന്നതിന് സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. ഡിസംബർ വരെ ആറുലക്ഷം പേർക്ക് ആന്റി റാബിസ് വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് എതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നു കേന്ദ്ര ലാബ് സർട്ടിഫിക്കറ്റ് ചെയ്യുന്ന ആന്റി റാബിറസ്‌ വാക്സിനാണ് നൽകുന്നത്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്നവും ഇല്ലെന്ന് തെളിഞ്ഞുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button