Uncategorized

‘കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കടിക്കും; നിന്റെ 20 ലക്ഷം തീർക്കും’; ഷിയാസിന്റെ ശബ്ദ സന്ദേശം പുറത്ത്

നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ നടൻ ഷിയാസ് കരീമിനെതിരെ കൂടുതൽ തെളിവുകൾ.

യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാൻ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീർക്കണമെന്നാണ് മനസ് പറയുന്നത്. അത് തീർക്കും’ എന്നും തനിക്കൊപ്പമുള്ള ചിത്രങ്ങൾ സ്‌റ്റാറ്റസിടരുതെന്നും ഷിയാസ് പറയുന്നു. ‘നിന്റെയീ സ്റ്റാറ്റസിടൽ ഒന്ന് കുറച്ചോട്ടാ. എന്റെ ഫൊട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ എന്നാണ് മറ്റൊരു സന്ദേശത്തിൽ പറയുന്നത്.
യുവതിയുടെ സുഹൃത്തിൽ നിന്ന് പത്തുലക്ഷത്തോളം രൂപ കടം വാങ്ങാനും ഷിയാസ് ആവശ്യപ്പെടുന്നതായി ശബ്ദ സന്ദേശത്തിൽ കേൾക്കാം. പണം ശരിയാക്കാൻ യുവതിയെ നിർബന്ധിക്കുന്നുമുണ്ട്. ‘ നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാൻ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ…നീ അവന് മെസേജ് അയക്ക് ,വോയിസ്.. ഒരു 10 ലാക് റുപ്പീസിന്റെ ആവശ്യമുണ്ട്.. അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോ തിരിച്ച് തരാം എന്ന് പറ.അവനെന്താ പറയുന്നേ എന്ന് നോക്ക്’-എന്നും യുവതിയോട് പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ഷിയാസിന്റെ ഭീഷണി സന്ദേശങ്ങളും പണം നൽകിയതിന്റെ അക്കൗണ്ട് വിവരങ്ങളും യുവതി പൊലീസിന് കൈമാറി. പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയിട്ടുള്ളത്.
65 ലക്ഷത്തോളം രൂപ പലപ്പോഴായി തന്റെ പക്കൽ നിന്ന് തട്ടിയെടുത്തുവെന്നും തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. വിവാഹ വാഗ്ദാനം നൽകി തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമുള്ള പരാതിയിൽ ഷിയാസ് മൂന്ന് വർഷം മുൻപും അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് താരം ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ലുക്ഔട്ട് നോട്ടിസ് പ്രകാരം വിമാനത്താവളത്തിൽ നിന്ന് കേരളപൊലീസിന് കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button