Uncategorized

വേനൽച്ചൂടിൽ വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40 ഡിഗ്രി കടന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇന്ന് സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലത്ത് 39 °C വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത് ചൂടിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ പത്തനംതിട്ട ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് കണ്ണൂർ കാസർഗോഡ് ജില്ലകളിലും പത്തനംതിട്ട ഇടുക്കി വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button