Uncategorized
മർദ്ദനങ്ങൾക്ക് തകർക്കാനാകാതെ… ഉത്തരാഖണ്ഡിൽ ആളിപ്പടർന്ന് തൊഴിലാളി സമരം

ഉത്തരാഖണ്ഡിലെ രുദ്രപ്പൂരിലെ വി-ഗാർഡ് ഇൻഡസ്ട്രീസിലെ തൊഴിലാളികളുടെ സമരം ശക്തിയാർജ്ജിക്കുന്നു. മിനിമം വേതനം 9000 രൂപയിൽ നിന്ന് ഉയർത്തണം എന്നാവശ്യപെട്ട് സമരം ചെയ്ത തൊഴിലാളികൾക്ക് നേരെ പൊലീസ് മർദ്ദനം ഉണ്ടായി. സമരത്തിൽ ശക്തമായ ഇടപെടലുകളാണ് സിഐടിയു നടത്തുന്നത്.
തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള കളക്ടറുമായി കൂടിക്കാഴ്ച ഇന്ന് നടക്കും. നേരത്തെ സി ഐ ടി യു പ്രതിനിധി സംഘത്തെ കാണാനും ചർച്ചചെയ്യാനും തയ്യാറാവാത്ത ജില്ലാ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീമിൻ്റെ നേതൃത്വത്തിൽ നേതാക്കൾ കളക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.




