Uncategorized

“ഗഡ്യേ… ഇനി അടുത്ത വർഷം കാണാ!”; തൃശൂർ പൂരത്തിന് കൊടിയിറങ്ങി

തൃശൂർ: ഒരാണ്ടിൻ്റെ കാത്തിരിപ്പിന് സമയം കുറിച്ച് പൂരങ്ങളുടെ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു. പകൽപ്പൂരത്തിന് ശേഷം വടക്കുനാഥൻ സന്നിധിയിൽ എത്തി വണങ്ങിയാണ് ദേവതമാർ ഉപചാരം ചൊല്ലിയത്. വൈകീട്ട് അഞ്ച് മണിയോടെ ഇരുക്ഷേത്രങ്ങളുടെയും ആറാട്ട് തൃശൂർ ബ്രഹ്മസം മഠത്തിൽ നടക്കും.
അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം ഏപ്രില്‍ 17ന് നടക്കും. ഏപ്രില്‍ 9ന് കൊടിയേറ്റവും ഏപ്രില്‍ 16ന് പൂരവിളംബരവും ഏപ്രില്‍ 18ന് പകല്‍പ്പൂരവും നടക്കും.

ഇത്തവണ ആർഭാടങ്ങൾ ഒഴിവാക്കിയായിരുന്നു പൂരം നടന്നത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 17 മനുഷ്യർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ടും ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button