Uncategorized

മാങ്കുളത്ത് കാണാതായ മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തി; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ഇടുക്കി: മാങ്കുളത്ത് കാണാതായ ഗ്രാമ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പൊലീസ് മെമ്പറായ ധന്യ ഗണേഷിനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാണ്.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ചയോടെ മെമ്പർ ധന്യാ ഗണേഷ് വീട് വിട്ട് ഇറങ്ങിയത്. പിന്നാലെ ഇവർ 50 ഏക്കറിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയിരുന്നെങ്കിലും ഇവർ വീട്ടിൽ എത്തിയിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം ഇവരുടെ ഭർത്താവായ അനീഷ് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പലയിടങ്ങളിലായി ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഏകദേശം ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് പൊലീസ് മെമ്പറെ കണ്ടെത്തിയത്.

അതേസമയം, ഇവരെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞദിവസം പ്രദേശവാസികൾ ഇതേ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മുൻപ് കൊല്ലപ്പെട്ട ലക്ഷ്മണൻ എന്നയാളുടെ വീടിന്റെ പുറകുവശത്ത് പൊളിഞ്ഞുകിടന്ന ശുചിമുറിക്കുള്ളിൽ നിന്നാണ് ധന്യയെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button