Uncategorized

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സുജിത്ത് ഒഴിക്കൽപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. റാന്നി അരയാഞ്ഞിലിമണ്ണിൽ ഭാഗത്താണ് അപകടം ഉണ്ടായത്. തുട‌ർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയർ ആൻഡ് റെസ്ക്യൂ ടീം നടത്തിയ തെരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button