തൃശൂർ വെടിക്കെട്ടുപുര അപകടം; റീഗൽ ജ്വല്ലേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് റീഗൽ ജ്വല്ലേഴ്‌സിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ആയ റീഗൽ റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരുലക്ഷം രൂപവീതം സാമ്പത്തികസഹായം പ്രഖ്യാപിച്ചു. സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തവും കടപ്പാടും മുൻനിർത്തിയാണ് ഇത്തരമൊരു സഹായം നൽകുന്നത്. ഈ എളിയ സഹായം അവർക്ക് ചെറിയ രീതിയിലെങ്കിലും ആശ്വാസമാകുമെന്ന് കരുതുന്നതായി എം ഡി ആന്റ് സിഇഒ വിബിൻ ശിവദാസ് പറഞ്ഞു.
ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയര്‍ന്നു.
അപകടത്തിന്റെ പശ്ചാലത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താനാണ് തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തും.




