Uncategorized
നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

ഗൂഡലൂര്‍: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. രവി കലൈ ശെല്‍വനാണ് മരിച്ചത്. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ക്ഷേത്രോല്‍സവം നടക്കുന്നതിനിടെ വെള്ളമെടുക്കാനായി പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.




