Uncategorized

ചെങ്കൽ വിലവർധന പിൻവലിക്കണം: ലെൻ സ്ഫെഡ്

തളിപ്പറമ്പ്: ചെങ്കല്ലിന് കല്ല് ഒന്നിന് എട്ടുരൂപ യോളം വില വർധിപ്പിക്കുവാൻ തീരുമാനിച്ച ചെങ്കൽ വ്യവസായ അസോസിയേഷൻറെ തീ രുമാനം പിൻവലിക്കണമെന്ന് ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ആവശ്യ പ്പെട്ടു. ചെങ്കൽ ഉൾപ്പെടെ കെട്ടിട നിർമാണ ഉ ത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയ റ്റം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി യിരിക്കുകയാണ്. ഈ വിഷയത്തിൽ പരിഹാ രം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ട ർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും ചർ ച്ചയ്ക്കുപോലും വിളിക്കാത്ത നടപടി പ്രതിഷേ ധാർഹമാണെന്ന് യോഗം വിലയിരുത്തി.
വില വർധനവ് കൂടാതെ നിർമാണ സാമഗ്രിക ളുടെ ലഭ്യതക്കുറവ്, തൊഴിലാളികളുടെ ക്ഷാ മം, കാലാവസ്ഥാ പ്രശ്‌നങ്ങൾ എന്നിവ ചേർന്ന് ഈ മേഖലയെ സ്‌തംഭനാവസ്ഥയിലേക്ക് ത ള്ളിവിടുകയാണ്. ആഗോള സംഘർഷങ്ങളു ടെ പശ്ചാത്തലത്തിൽ ഇന്ധന വിലയും ഗ്യാസ് ലഭ്യതയും പ്രതികൂലമായി ബാധിച്ചതോടെ നി ർമാണ വസ്‌തുക്കളുടെ വിലയിൽ വലിയ വർ ധനവാണ് ഉണ്ടായിരിക്കുന്നത്. സ്റ്റീലിന് കിലോ ഗ്രാമിന് 10 മുതൽ 15 രൂപ വരെയും സിമൻറി ന് 15 മുതൽ 30 രൂപ വരെയും ടൈൽ സാനിറ്റ റി ഉത്പന്നങ്ങൾക്ക് 15 മുതൽ 50 ശതമാനം വ രെയും വില വർധിക്കുകയും നിരവധി കമ്പ നികൾ പ്രവർത്തനം നിർത്തുകയും ചെയ്‌തി രിക്കുകയാണ്.
ഇലക്ട്രിക് സാമഗ്രഹികൾക്കും 10 മുതൽ 40 ശതമാനം വരെ വില വർധിച്ചു. യുദ്ധ സാഹച ര്യത്തെ മറയാക്കി കൃത്രിമമായി വില വർധിപ്പി ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഒരു സാധാരണ വീട് നിർമിക്കുന്നതിന് സ്ക്വയർ ഫീറ്റിന് 2400 മുതൽ 3000 രൂപ വരെ ചെലവാ കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാ ണ്. സാധാരണ ജനങ്ങൾക്ക് വീട് നിർമാണം ദുഷ്‌കരം ആയിരിക്കുകയാണ്. ചെറിയ കോ ൺട്രാക്ടർമാർ കടുത്ത സാമ്പത്തിക പ്രതിസ ന്ധിയിൽ ആയിരിക്കുകയാണ്. കൂടാതെ, ഇ വിടെ ഉത്പാദിപ്പിക്കുന്ന ചെങ്കല്ല് വലിയ തുക വാങ്ങി മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്ന തുവഴി ഇവിടെയുള്ളവർക്ക് കല്ല് കിട്ടാതെ വ രികയും കല്ലിന് കൃത്രിമ ക്ഷാമം ഉണ്ടാക്കി വ ലിയ വില നൽകേണ്ടതായും വരുന്നു.
ഇത്തരം നടപടികൾക്കെതിരെ വിവിധ സംഘ ടനകളുമായി ചേർന്ന് സമരപരിപാടികൾ ആ സൂത്രണം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡൻറ് എ.സി. മധുസൂ ദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സുബ്രഹ്മണ്യൻ, സംസ്ഥാന വൈസ് പ്രസിഡ ൻറ് കെ.വി. പ്രസിജ്‌കുമാർ, ജില്ലാ ട്രഷറർ പോ ള ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button