ജയറാമിനും കുടുംബത്തിനും എന്തുകൊണ്ട് ചെന്നൈയിൽ വോട്ട്?’; മറുപടിയുമായി കാളിദാസ് ജയറാം

ചെന്നൈയിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്താനെത്തിയ ജയറാമിനും കുടുംബത്തിനും നേരെ വലിയ വിമർശനം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
ദുൽഖറിനും ജയറാമിനും കാളിദാസ് ജയറാമിനും എന്തുകൊണ്ട് തമിഴ്നാട്ടിൽ വോട്ട് എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
“ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.”-ബ്ലോഗറുടെ വിഡിയോയിൽ മറുപടിയായിഎന്തുകൊണ്ട തമിഴനാട്ടിൽ വോട്ട എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
“ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.”-ബ്ലോഗറുടെ വിഡിയോയിൽ മറുപടിയായി കാളിദാസ് കുറിച്ചു. നിരവധിപ്പേരാണ് നടനെ പിന്തുണച്ചെത്തിയത്.
ഭാര്യ പാർവതി, മകൻ കാളിദാസ്, മരുമകൾ തരിണി എന്നിവർക്കൊപ്പമാണ് ജയറാം വോട്ടിങ് ബൂത്തിലെത്തിയത്. മരുമകൾ തരിണിയുടെ കന്നി വോട്ടാണിതെന്നും ജയറാം പറഞ്ഞു.
നടൻ ദുൽഖർ സൽമാൻ, ഉർവശി, റഹ്‌മാൻ എന്നിവരും തമിഴ്‌നാട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്.




