Uncategorized

കടുത്ത ചൂട്; കോട്ടയത്ത് പത്ത് വയസ് പ്രായമുള്ള പശു ചത്തു

കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ​ഗർഭിണിയായ പശു ചത്തു. കോട്ടയം വെച്ചൂർ കൊടുതുരുത്ത് സ്വദേശി ഇളംതുരുത്തിൽ മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള പശുവാണ് ചത്തത്. പതിമൂന്നു ലീറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ്. ഇന്നലെ സന്ധ്യയ്ക്ക് മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിൽ വിറച്ചു വീഴുകയായിരുന്നു. കഴിഞ്ഞ മാസവും മാർട്ടിൻ്റെ മറ്റൊരു കറവപശുവും ചത്തിരുന്നു.

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതിനെ തുടർന്ന് സൂര്യാതപവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പാമ്പ് കടിയേറ്റുള്ള മരണവും സൂര്യാഘാതവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും വ‌ർദ്ധിക്കുന്നുണ്ട്. ഇതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വാർത്തയെത്തുന്നത്.
അതേ സമയം, സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഓൺലൈൻ ആയാണ് യോഗം ചേരുക. രാവിലെ 11 മണിക്കാണ് യോഗം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button