Uncategorized
വണ്ടിയില്‍ നിന്നും സാധനമെടുക്കവെ ദേഹത്തേക്ക് ചാടി പാമ്പ്; വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍

കോഴിക്കോട്: കല്ലാച്ചിയില്‍ പാമ്പ് കടിയില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍. കല്ലാച്ചി സ്വദേശി അബ്ദുല്‍ റാനിഷ് സ്‌കൂട്ടറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് മാറ്റുന്നതിനിടെ പാമ്പ് കൊത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാമ്പിനെ കണ്ട് കുട്ടി ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.




