വെക്കേഷൻ കാലം കച്ചവടമാക്കി കുട്ടികൾ

ഇരിട്ടി : സ്കൂൾ വെക്കേഷൻ കാലം വെറുതെ ഇരിക്കാതെ കച്ചവട തിരക്കിലാണ് നാടെങ്ങും കുട്ടികൾ. ഇന്ന് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ച പിവിആർഎസ് സംരംഭം കുറച്ചു കൂടി വേറിട്ടതായിരുന്നു.
വെക്കേഷൻ ആരംഭത്തിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടം പിന്നീട് വിപുലീകരിക്കാൻ തീരുമാനിച്ചതിനിടയിലാണ് മുഖ്യമന്ത്രി ഇന്നലെ ലോക്‌ഡോൺ പ്രഖ്യാപിച്ചത്
തുടർന്ന് കുട്ടികൾ ഹോം ഡെലിവറിക്ക് പ്രാധാന്യം നൽകി കൊണ്ട് സ്വന്തമായി നോട്ടീസ് തയ്യാറാക്കി വീടുകളിൽ നേരിട്ട് എത്തിച്ചും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചും ഇന്ന് നവീകരിച്ച ഷോപ്പിന്റെ ഉദ്‌ഘാടനം ഫവാസ് പുന്നാട് നെ കൊണ്ട് നിർവ്വഹിപ്പിച്ചു.
ജസ്‌ലിൻ ഇഫ്‌റാസ്, റയാൻ റിയാസ് എന്നിവർ കൂടി ആരംഭിച്ച മിഠായി കട വിപുലീകരണത്തിന്റെ ഭാഗമായി ലിയാൻ സ്വബീഹ് നെ കൂടി പാർടണറായി ചേർത്തതോടെ സോഷ്യൽ മീഡിയയിൽ കൂടി സജീവമാണ് കച്ചവടം. സ്റ്റോക്കുള്ള സാധനങ്ങളുടെ ഫോട്ടോയും വിലയും തന്റെ ബിസിനസ് വാട്സാപ്പിൽ ചേർത്തുകൊണ്ട് പരിസരവാസികളെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി പ്രായഭേതമന്യേ കൂടുതൽ ഉപഭോക്താക്കളെ ആകർശിപ്പിക്കുക എന്ന വലിയ ഉദ്ദേശമാണ് ഈ കുട്ടിക്കച്ചവടക്കാർക്ക് ഉള്ളത്.




