Uncategorized

ഭരണം നടത്താൻ അറിയില്ലെങ്കിൽ തിരുവനന്തപുരം മേയർ രാജിവച്ചു പുറത്തുപോകണം: അഡ്വ. എസ് പി ദീപക്

തിരുവനന്തപുരം: നഗരസഭാ ഭരണം നടത്താൻ അറിയില്ലെങ്കിൽ മേയർ രാജിവച്ച് പുറത്തു പോകണമെന്ന് നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് ആവശ്യപ്പെട്ടു . കഴിഞ്ഞ നഗരസഭ കൗൺസിലിൽ അഞ്ചുവർഷം പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് കൗൺസിലർ ആയിരുന്ന വ്യക്തിയാണ് മേയർ. കൗൺസിൽ യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുക യോ വികസന ക്ഷേമ പ്രവർത്തനങ്ങളിലോ ഒരുവിധ ഇടപെടലും നടത്താതെ ഇപ്പോൾ കുറ്റം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മേയർ യാഥാർത്ഥ്യങ്ങളിൽ നിന്നും വസ്തുകളിൽ നിന്നും ഒളിച്ചോടുകയാണ്. കഴിഞ്ഞ കൗൺസിൽ എടുത്ത എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികൾ മുഖേനയാണ് കൗൺസിലിന്റെ പരിഗണനയ്ക്ക് എത്തിയത്. കെട്ടിടങ്ങൾ പാർക്കുകൾ എന്നിവയുടെ ലേലങ്ങളും കരാറുകളും നഗരസഭ ഫിനാൻസ് കമ്മിറ്റി അംഗീകരിച്ച ശേഷമാണ് കൗൺസിലിന്റെ പരിഗണനയ്ക്കായി എത്തിയത്. കഴിഞ്ഞ കൗൺസിലിലെ ഫിനാൻസ് കമ്മിറ്റിയിൽ ഇപ്പോഴത്തെ കൗൺസിലറായ ഗിരികുമാർ അടക്കമുള്ള ബിജെപി കൗൺസിലർമാർക്കാണ് ഭൂരിപക്ഷം ഉണ്ടായിരുന്നതെന്ന് ദീപക് ചൂണ്ടിക്കാട്ടി. ഭരണം നടത്താൻ അറിയില്ലാത്തതിനാൽ സത്യംമറച്ചുവെച്ച് പുകമറ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല.

കുടിവെള്ളക്ഷാമം നേരിട്ട് കഴിഞ്ഞ കാലങ്ങളിൽ അന്നത്തെ ഭരണസമിതിക്ക് എതിരെ സമരം ചെയ്ത ആളുകളാണ് ഇപ്പോൾ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ഭരണഘടന പ്രകാരവും മുൻസിപ്പൽ നിയമവും അനുശാസിക്കുന്നത് തെരുവുവിളക്കുകൾ കുടിവെള്ളം ശുചിത്വം എന്നിവയുടെ പ്രാഥമിക ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് ഇത് മനസ്സിലാകാത്ത ആളല്ല മേയർ. മുൻകാലങ്ങളിലെ നഗരസഭ നടപ്പിലാക്കിയ പദ്ധതികളിൽ അഴിമതി ആരോപണം ഉന്നയിച്ച് യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. പുത്തരിക്കണ്ടം മൈതാനത്തിലെ വാടക ഉൾപ്പെടെയു ഇളവയിൽ തീരുമാനമെടുക്കുന്ന കൗൺസിലിൽ പോലും ഇപ്പോഴത്തെ മേയർ പങ്കെടുക്കാറില്ല. കഴിഞ്ഞ കൗൺസിൽ കാലയളവിൽ കുടിവെള്ള വിതരണത്തിന് സ്വകാര്യ ടാങ്കറുകൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിച്ചിട്ടുണ്ട്. അതിനായി നഗരസഭ പ്രത്യേക ആപ്പ് സംവിധാനം ഉപയോഗപ്പെടുത്തി സുതാര്യമായാണ് കുടിവെള്ള വിതരണം നടത്തിയിരുന്നത് അതുപോലെതന്നെ നഗരത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് കെഎസ്ഇബിയുടെ പരിമിതി മനസ്സിലാക്കിക്കൊണ്ട് പ്രത്യേക ബൈലോ ബൈലോ തയ്യാറാക്കി കൗൺസിൽ അംഗീകരിച്ച് തിരുവനന്തപുരം കഴക്കൂട്ടം നെയ്യാറ്റിൻകര എന്നീ മൂന്ന് ഡിവിഷണൽ ആയി നടപ്പിലാക്കിയ ഊർജ്ജക്ഷമ തെരുവിളക്ക് പദ്ധതി കോർപ്പറേഷൻ വലിയ തരത്തിലുള്ള നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പദ്ധതിയുടെ ആരംഭത്തിൽ കെഎസ്ഇബി കോർപ്പറേഷനെ അറിയിച്ച കണക്ക് പ്രകാരം മൊത്തം103906 തെരുവിളക്കുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും പദ്ധതി പ്രദേശത്ത് നടത്തിയ ജിപിഎസ് സർവേയിൽ യഥാർത്ഥത്തിൽ81423 വിളക്കുകളാണ് നിലവിലുണ്ടായിരുന്നത്. പദ്ധതിയുടെ ഭാഗമായി നോൺ എൽഇഡി ഭാഗത്തിൽപ്പെട്ട എല്ലാ തെരുവുകളും കരാറുകാരുടെ ചെലവിൽ എൽഇഡി വിളക്കുകളാക്കി മാറ്റി. കൂടാതെ17378 പുതിയ തെരുവിളക്കുകൾ കൂടി സ്ഥാപിച്ചു. ഇതോടെ പദ്ധതിയുടെ ആരംഭ സമയത്ത് 81423 വിളക്കുകളിൽ നിന്നും ആകെ വിളക്കുകളുടെ എണ്ണം 98801 ആയി വർദ്ധിച്ചു .
വിളക്കുകളുടെ എണ്ണം ഗണ്യമായ വർദ്ധിച്ചിട്ടും പദ്ധതിയിലൂടെ 41.5 ശതമാനം വൈദ്യുതി ലാഭം കൈവരിക്കാൻ കഴിഞ്ഞു. ഇതുവഴി ഏകദേശം0.93 മില്യൺ യൂണിറ്റ് വൈദ്യുതി ലാഭമായി.

2024 ഫെബ്രുവരി മുതൽ2025 ഏപ്രിൽ വരെയുള്ള ഘട്ടത്തിൽ തിരുവനന്തപുരം കഴക്കൂട്ടം ഡിവിഷനുകളിലെ പരിപാലനവും പുതിയ തെരുവുവിളക്കുകളുടെ സ്ഥാപനവും കരാറുകാർ നിർവഹിച്ചു ഇപ്പോൾ പദ്ധതി പിപിപി മാതൃകയിൽ പ്രവർത്തിക്കുന്നു കരാറുകാർക്ക് പ്രതിമാസം നിശ്ചിത ഇഎംഐ നൽകുന്നതും അത് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്നതുമാണ് നിലവിലുള്ള സംവിധാനം. പദ്ധതിയിലെ പ്രധാന സൂചികളിൽ ഒന്നാണ് തകരാറിലായ തെരുവിളക്കുകൾ48 മണിക്കൂറിൽ കൂടുതലായി പ്രവർത്തനരഹിതമായി തുടരരുത് എന്നത്.48 മണിക്കൂറിനു മുകളിലും തകരാർ പരിഹരിക്കാത്ത പക്ഷം കരാറുകാരുടെ പ്രതിമാസ ഇഎംഎയിൽ നിന്നും പിഴ ഈടാക്കണമെന്നാണ് വ്യവസ്ഥ. അതുപോലെതന്നെ തെരുവുവിളക്കുകളുടെ തകരാർ നിരക്ക് 2 ശതമാനത്തിൽ കൂടുതലായാലും പിഴ ബാധകമാകും. പദ്ധതിയുടെ പരിധിയിലുള്ള എല്ലാ തെരുവുവിളക്കുകളുടെയും പ്രവർത്തനവും പരിപാലനവും കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലെ ICCC വഴിയാണ് നിരീക്ഷിക്കുന്നത്. തെരുവുകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിസ് യൂണിറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി സ്മാർട്ട് തിരുവനന്തപുര ആപ്പിലൂടെ തകരാറുകൾ ഉടൻ കണ്ടെത്തി കരാറുകാർക്ക് അറിയിക്കുന്നു. ഇതിന്റെ ഫലമായി മുമ്പ് ഏകദേശം10 ശതമാനം ഉണ്ടായിരുന്ന തകരാർ നിരക്ക് ഇപ്പോൾ രണ്ട് ശതമാനത്തിൽ താഴെയായി .
പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം പരിസ്ഥിതി മേഖലയിലാണ് . ഈ പദ്ധതിയിലൂടെ വർഷത്തിൽ ഏകദേശം 7647 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ കഴിയുന്നുണ്ട്.ഒരു പ്രത്യേക പദ്ധതിക്ക് കരാറുകൾ നൽകുമ്പോൾ ആ കരാർ വ്യവസ്ഥയിൽ തന്നെ പദ്ധതിയുടെ കാലയളവ് നിശ്ചയിക്കാറുണ്ട്. അതുപോലെതന്നെ പദ്ധതിയിൽ കരാറിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചു കഴിഞ്ഞാൽ ആ കരാർ റദ്ദാക്കാനുള്ള അധികാരവും കോർപ്പറേഷന് ഉണ്ട്. കരാർ നൽകിയത് ടെൻഡർ അടിസ്ഥാനത്തിൽ തന്നെയാണ്. അത് മാത്രമല്ല ഇതിനായി രൂപീകരിച്ച ബൈലോ കൗൺസിൽ അംഗീകരിച്ചിട്ടുമുണ്ട്. ഇവ രണ്ടും കഴിഞ്ഞ കൗൺസിലിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷമാണ് കൗൺസിലിൽ പാസാക്കിട്ടുള്ളത്. അന്നൊന്നും ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഇതിൽ നിന്നും ഭരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ശ്രമം നടത്തുകയാണ് മേയറും ഭരണസമിതിയും. സുതാര്യമായി നടത്തിയ ടെൻഡർ നടപടിക്രമങ്ങൾ പ്രകാരമാണ് കരാർ നൽകിയിട്ടുള്ളത്. ഇതുപോലെ തന്നെയാണ് മേയർ ഭരണത്തി ൽ കയറിയ സമയത്ത് നഗരത്തിലോടുന്ന സ്മാർട്ട് സിറ്റി ബസ്സുകളെ കുറിച്ചുള്ള പ്രസ്താവന നടത്തിയത്. ശരിയായ രീതിയിൽ മനസ്സിലാക്കാതെയും പഠിക്കാതെയും മേയർ നടത്തുന്ന ഇത്തരം നടപടികളിലൂടെ നഗരസഭയെ അപഹാസ്യമാക്കുകയാണ് ചെയ്യുന്നതെന്ന് എസ് പി ദീപക് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button