Uncategorized

പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം നടപടിയെടുക്കാതെ അധികൃതർ

മഞ്ഞളാംപുറം കൊളക്കാട് റോഡരികിൽ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളിയതു കാരണം ദുർഗന്ധം വമിച്ചിട്ടും മാലിന്യം തള്ളിയവർക്കെതിരെ നടപടി എടുക്കാതെ പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം . മഞ്ഞളാം പുറത്തു നിന്നും ചെങ്ങോ ഭാഗത്തേക്ക് പോകുന്ന റോഡിലെ ട്രാൻസ്ഫോർമറിന് സമീപമാണ് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകൾ, പഴകിയ പഴങ്ങൾ, ഉപയോഗശൂന്യമായ കുപ്പികൾ തുടങ്ങിയവയെല്ലാം ഇവിടെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണ് . കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് ഇവിടെ മാലിന്യം തള്ളുന്നതിലൂടെ ഉയരുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും കൃത്യമായ ശുചീകരണ പ്രവർത്തങ്ങൾക്കും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button