Uncategorized

ഫാത്തിമ തഹ്‌ലിയയ്ക്ക് വീഴ്ചയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കട്ടെ, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സിപിഐഎം ബന്ധം: കെ. പ്രവീണ്‍ കുമാര്‍

കോഴിക്കോട്: സ്‌ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയല്‍ റൂം അനുവദിച്ചതില്‍ ദുരൂഹതയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. വീഴ്ച വരുത്തിയ റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നുവെന്നും ജില്ലാ കളക്ടറുടെ നടപടിയിലും ദുരൂഹതയുണ്ടെന്നും നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.

മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ഫാത്തിമ തഹ്‌ലിയയ്ക്ക് വീഴ്ചയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കട്ടെ എന്നും ഇപ്പോള്‍ അവരുടെ വീഴ്ചയല്ല ചര്‍ച്ചയാക്കേണ്ടതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു.

ജെഡിടി കോളേജിലെ മെറ്റീരിയല്‍ റൂം തുറന്ന സമയത്ത് താനും ഉണ്ടായിരുന്നുവെന്ന് സ്ഥാനാര്‍ഥിയായ ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കിയിരുന്നു. രേഖകളുള്ള റൂമാണ് തുറന്നതെന്നും വരണാധികാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് സിപിഐഎം ബന്ധം ആരോപിച്ച് പ്രവീണ്‍ കുമാര്‍ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button