Uncategorized

ബംഗാളിൽ വോട്ടെടുപ്പിനിടെ ബോംബ് ആക്രമണം; ഒരു സ്ത്രീക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിൽ വോട്ടെടുപ്പിനിടെ ബോംബ് സ്ഫോടനം. നൗദ നിയമസഭ മണ്ഡലത്തിലെ ഷിബ് നഗറിലാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. റോഡിൽ ഒന്നിലധികം പെട്രോൾ ബോംബുകൾ പൊട്ടിത്തെറിച്ചതായാണ് വിവരം. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതേ തുടർന്ന് മുർഷിദാബാദിൽ സംഘർഷം ഉടലെടുത്തു.

ബംഗാളിലെ മൊതബാരി നിയോജകമണ്ഡലത്തിലെ ബാലു ആചാര ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംഘർഷാവസ്ഥ. പോളിംഗ് ഉദ്യോഗസ്ഥൻ വൈകി എത്തിയതോടെ ബിജെപി സ്ഥാനാർഥി നിബാരൻ ഘോഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി ബഹളം വച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button