Uncategorized

മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിക്കും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും; 59കാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി 59കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസി(58)യാണ് പിടിയിലായത്. മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയുമായി ഇത്തരത്തിലൂടെയാണ് പ്രതി ബന്ധപ്പെടുന്നത്.

തുടർന്ന് കൊച്ചി നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ പ്രമോദ്, സന്തോഷ് ജോർജ്, എഎസ്‌ഐമാരായ ജയ, സജിത, സിപിഒമാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ സമാനമായ നിരവധി പരാതികളും വഞ്ചനാ കേസുകളും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button