Uncategorized

നിതിൻ രാജിന്റെ മരണം; പ്രതികളുടെ മുൻകൂർ ജാമ്യ ഹരജിയിൽ വിധി ഇന്ന്

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് അധ്യാപകർ ജാമ്യ ഹരജിയിൽ ഇന്ന് വിധിപറയും. അനാട്ടമി വിഭാ ഗം മേധാവി ഡോ.റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്.
വകുപ്പ് മേധാവി ഡോ.റാമും ഡോ.സംഗീതയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നിതിന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വാദം കുടുംബം കോടതിയെ ബോധിപ്പിക്കും. പ്രോസിക്യൂഷനും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കും.

അതേസമയം നിതിൻ്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് അധ്യാപകരുടെ വാദം. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനൊപ്പം പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോളജ് ആസ്ഥാനത്തേക്ക് ഇന്ന് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button