Uncategorized

ചാർജർ വയർ കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ചു; സിവിൽ സർവീസ് ഉദ്യോഗസ്‌ഥന്റെ മകളെ കൊലപ്പെടുത്തി

ഡൽഹി സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള യുവതിയെ ബുധനാഴ്‌ച രാവിലെ കൈലാഷ് ഹിൽസിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു യുവതി. ഒന്നര മാസം മുൻപ് വീട്ടു ജോലിക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതിയെ കണ്ടെത്താനായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button