Uncategorized

കുടകിലെ ഹോംസ്‌റ്റേയിൽ യുഎസ് സ്വദേശിനിയെ പീഡിപ്പിച്ചു; പുറംലോകം അറിയാതിരിക്കാൻ വൈഫൈ ബന്ധം വിച്ഛേദിച്ചു

ബെംഗളൂരു :കുടകിലലെ ഹോംസ്റ്റേയിൽ അമേരിക്കൻ സ്വദേശിനിയായ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയേയും ഒരു ജീവനക്കാരനെയും പൊലീസ് അറസ്‌റ്റ് ചെയ്തു. കുടകിലെ കുട്ട ഗ്രാമത്തിലുള്ള ഹോംസ്‌റ്റേയിലാണ് അതിക്രമം നടന്നത്.
ഹോംസ്‌റ്റേയിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശി വൃജേഷ് കുമാർ ആണ് യുവതിയെ പീഡിപ്പിച്ചത്. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് ഹോംസ്‌റ്റേ ഉടമയെ പൊലീസ് പിടികൂടിയത്. അതിക്രമത്തിന് ശേഷം വിവരം പുറംലോകം അറിയാതിരിക്കാൻ ഹോംസ്‌റ്റേയിലെ വൈഫൈ സേവനം ഉടമ മൂന്ന് ദിവസത്തേക്ക് വിച്ഛേദിച്ചു. ഇതോടെ യുവതിക്ക് ആരെയും ബന്ധപ്പെടാൻ
കഴിയാത്ത സാഹചര്യമുണ്ടായി.

മൂന്ന് ദിവസത്തിനു ശേഷം ഇൻ്റർനെറ്റ് സൗകര്യം പുനഃസ്‌ഥാപിച്ചപ്പോൾ, മൈസൂരിലേക്ക് യാത്ര പോകുകയാണെന്ന വ്യാജേന യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട യുവതി ഉടൻ യുഎസ് എംബസിയെ വിവരം അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പൊലീസിന് അയച്ച ഇമെയിൽ സന്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

നിലവിൽ കുട്ട പൊലീസ് സ്‌റ്റേഷനിൽ കേസ് റജിസ്‌റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ‌ിലായ പ്രതികളെ മേയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കുടക് എസ്പ‌ി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button