Uncategorized

കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിൽ ശരീരഭാഗം കണ്ടെത്തി

തൃശൂർ: കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിൽ ശരീരഭാഗം കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്തിൽ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. കയ്യിന്റെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവർ നായ്ക്കൾ കുരക്കുന്നത് കണ്ട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്.
രാവിലെ ആറുമണിയോടെ തന്നെ കഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവർ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ആരുടെയെങ്കിലും ശരീരഭാഗങ്ങൾ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ് കഡാവർ നായ്ക്കളെ കൊണ്ടുവരുന്നത്. സ്ഫോടനത്തിൽ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
അപകടസ്ഥലത്ത് എത്ര പേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള വിശദമായ പരിശോധനയും ഇന്ന് നടക്കും. ഇന്നലെ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിന്റെ കാരണത്തിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button