Uncategorized

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും;വെടിനിര്‍ത്തലവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

തെഹ്‌റാന്‍: അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കാതെ ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇറാന്റെ ഈ നിലപാട്. അതേ സമയം ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ഇസ്ലാമാബാദിലെത്തും.

ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതിലുള്ള അതൃപ്തിയാണ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്. കപ്പല്‍ പിടിച്ചെടുത്തതിലും ഹോര്‍മൂസിലെ യുഎസ് ഇടപെടലിലും ഇറാന് കടുത്ത അതൃപ്തിയുണ്ട്. തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ അനുനയ ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ നടക്കുന്നുണ്ട്.അതേ സമയം ഇറാനുമായുള്ള യുദ്ധത്തില്‍ താന്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും തന്റെ സ്വന്തം സാമൂഹ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button