Uncategorized

വിവാഹച്ചടങ്ങിനിടെ പ്രശ്നമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചു; യുവാവിന്റെ പല്ലടിച്ച് പൊട്ടിച്ചു, പ്രതികൾ പിടിയിൽ

കോഴിക്കോട്: യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ച നാലുപേര്‍ പിടിയില്‍. കല്ലൂര്‍ കടവ് ഫ്‌ളാറ്റിലെ താമസക്കാരായ രാഗേഷ് ബാബു(18), വിഷ്ണു(23), കിരണ്‍ ശങ്കര്‍(19), അജയ് (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. രാത്രി 10.30ന് കല്ലൂത്താന്‍ കടവ് ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് പ്രതികള്‍ അതേ ഫ്ളാറ്റിലെ താമസക്കാരനായ ഭാരതി എന്ന ആളെ ആക്രമിക്കുകയായിരുന്നു.

എസ്‌ കെ പൊറ്റക്കാട് ഹാളില്‍ നടന്ന വിവാഹത്തില്‍ പ്രതികള്‍ പ്രശ്നം ഉണ്ടാക്കിയത് ഭാരതി പൊലീസിനെ അറിയിച്ചിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രതികള്‍ ഭാരതിയുടെ മുഖത്ത് സ്റ്റീല്‍ വള ഉപയോഗിച്ചും കൈ ചുരുട്ടിയും ഇടിക്കുകയായിരുന്നു. പരാതിക്കാരന്റെ പല്ല് ഇളകി പോവുകയും പല്ല് പൊട്ടി താടിയെല്ലിനു ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button