Uncategorized

അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി

അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തി. പൂനം ദിനേശ് മുൻ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വാതി സാവന്ത് (42) അറസ്റ്റിലായി‌. ഇവരുടെ ഭര്‍ത്താവും ബിജെപി നേതാവുമായ സഞ്ചയ് സാവന്തിനെ കുറ്റം മറച്ചുവച്ചതിനും അറസ്റ്റ് ചെയ്തു. സഞ്ജയ് സാവന്തിന്റെ ഓഫീസിലായിരുന്നു പൂനം ജോലി ചെയ്തിരുന്നത്. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് സ്വാതി സംശയിച്ചിരുന്നു. ഇതേച്ചൊല്ലി ഓഫീസിലുണ്ടായ തർക്കത്തിനൊടുവിൽ, അവിടെയുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വാതി പൂനത്തെ ആക്രമിക്കുകയായിരുന്നു. പൂനം വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയതോടെയാണ് സഞ്ജയ് സാവന്തിന്റെ ഓഫിസില്‍ നിന്ന് ചാക്കില്‍ കെച്ചിവച്ച വിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്വാതിക്കൊപ്പം അക്രമിക്കാന്‍ കൂട്ടുനിന്ന കൗമാരക്കാരിയായ മകളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button