Uncategorized

കേളകം പൊയ്യ മലയിലെ ചെങ്കൽ പണയിൽ കല്ലുവെട്ടി യന്ത്രങ്ങൾ തീയിട്ടു നശിപ്പിച്ചതായി പരാതി

കേളകം പൊയ്യ മലയിലെ സിവിഎസ് ചെങ്കൽ കോറയിൽ സൂക്ഷിച്ച കല്ലുവെട്ടിയന്ത്രങ്ങൾ തീവെച്ച് നശിപ്പിച്ചനിലയിൽ കണ്ടെത്തി. തില്ലങ്കേരി സ്വദേശി വിജേഷിന്റെ ഉടമസ്ഥതയിലുള്ള കല്ലുവെട്ടി യന്ത്രങ്ങളാണ് നശിപ്പിച്ചത്. മൂന്ന് കല്ലുവെട്ടിയന്ത്രവും ഒരു തട്ട് മെഷീനും ആണ് നശിപ്പിച്ചത് ഇതിൽ ഒരു യന്ത്രം കത്തി നശിച്ചു. തിങ്കളാഴ്ച പുലർച്ചെ ചെങ്കൽ പണയിൽ എത്തിയ ലോറി ഡ്രൈവറാണ് സംഭവം കണ്ടത്. ഉടൻതന്നെ ഉടമയെ വിവരം അറിയിക്കുകയും ഉടമ കേളകം പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ വിജേഷ് പറഞ്ഞു. സംഭവത്തെത്തുടർന്ന് സമീപങ്ങളിലുള്ള ചെങ്കൽ കോറികളുടെ പ്രവർത്തനവും നിർത്തിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button