Uncategorized

ഓടംതോട് ,കെ. സി. വൈ. എം ന്റെ നേതൃത്വത്തിൽ പതിനെട്ട് കുട്ടികൾ നിർദ്ധയരായ ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു.

ഓടംതോട് : കെ സി . വൈ. എം ൻ്റെ നേതൃത്വത്തിൽ എതിനെട്ട് കുട്ടികൾ ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്തു . സമൂഹത്തിൽ കരുണയും സഹാനുഭൂതിയും വളർത്തുന്നതോടൊപ്പം മറ്റുള്ളവർക്കും സേവന പ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള പ്രചോദനമായും ഈ പരിപാടി മാറി.
കാൻസർ രോഗികൾക്ക് വേണ്ടി ആലുവയിലുള്ള സ്നേഹ തീരം കമിലിയൻ എച്ച് . ഐ. വി./ എ. ഐ. ടി. എസ് കെയർ സെന്റർ മുഖാന്തരം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തൃശൂർ എന്നിവർക്കാണ് മുടി ദാനം ചെയ്തത്.ഇടവക വികാരി. ഫാ. തോമസ് പതിക്കൽ, അസി. വികാരി ഫാ. ഏബിൾ കാപ്പുകാട്ടിൽ എന്നിവരുടെ സാനിദ്ധ്യത്തിൽ ഫൊറോന വികാരി ഫാ. ഷാജി തെക്കേമുറിയിൽ മുടി ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റും മോമെന്റൊയും നൽകി ആദരിച്ചു.
കെ.സി.വൈ. എം ജനറൽ സെക്രട്ടറി:ജീവൻ ജോസഫ്, മദർ സുപ്പീരിയർ സി. ട്രീസാപോൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ബ്രദർ ഡോണൽ പരിപാടിക്ക് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button