Uncategorized
വടകരയിൽ സിപിഎം-യൂത്ത് ലീഗ് സംഘർഷം; സ്വർണവും പണവും കവർന്നതായും പരാതി

കോഴിക്കോട്: വടകര ചാനിയംകടവിൽ സിപിഎം-യൂത്ത് ലീഗ് സംഘർഷം. സിപിഎം പ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്ത്, യൂത്ത് ലീഗ് പ്രവർത്തകരായ ഇക്ബാൽ, യൂസഫ് എന്നിവർക്ക് പരിക്കേറ്റു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. സംഘർഷത്തിനിടെ സ്വർണവും പണവും കവർന്നതായും പരാതിയുണ്ട്. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.




