Uncategorized

ആശുപത്രിയിലേക്ക് രോഗിയുമായി പോയ ഓട്ടോ ടാക്‌സി വൈദ്യുതി തൂണിലിടിച്ച് 22കാരിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ടാക്‌സി വൈദ്യുതി തൂണിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ നൈപ്പള്ളി വീട്ടില്‍ ഗിത്താറിസ്റ്റ് സോണിമോന്റെ മകള്‍ സ്വാതിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.30ന് പഴയനടക്കാവ് റോഡില്‍ അറവുകാട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

സ്വാതിയുടെ പിതാവിന്റെ സഹോദരി ദീപികയ്ക്ക് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുമായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു സ്വാതി. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ഓട്ടോ ടാക്‌സി വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണിലിടിച്ചു. ഓട്ടോയുടെ പിന്നില്‍ ഇടതുവശത്തിരുന്ന സ്വാതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാഹനത്തില്‍ സ്വാതിക്കൊപ്പം ഉണ്ടായിരുന്ന അമ്മാവന്‍ അഭിലാഷ്, അമ്മായി ദീപിക, ഡ്രൈവര്‍ ഹരിസുധന്‍ എന്നിവര്‍ക്ക് നിസാരമായ പരിക്കുകളേറ്റു. അമ്പലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദത്തിന് ശേഷം ഒരു വസ്ത്രവ്യാപാരശാലയില്‍ ബില്ലിങ് സെഷനില്‍ ജോലി ചെയ്യുകയായിരുന്നു സ്വാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button