Uncategorized

കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; പിടിയിലായ കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിന്‍

കൊച്ചി: കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം. കൊച്ചി നഗരത്തിന് പുറമേ റൂറല്‍ പ്രദേശങ്ങളിലും ലഹരി എത്തിക്കാന്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ടെന്നും കണ്ടെത്തല്‍. വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരി ഒഴുക്കാണ് നടക്കുന്നത്. കൂടാതെ ആഢംബര വാഹനങ്ങളുടെ മറവില്‍ മൂന്നുവര്‍ഷമായി സജീവ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ അക്കൗണ്ടിലൂടെ നടന്ന 25 ലക്ഷത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പ്രതിയുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കെവിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. നഗരത്തിലെ ഹോട്ടലില്‍ നിന്ന് പിടിയിലായ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ അടങ്ങുന്ന സംഘത്തിന് ലഹരി എത്തിച്ച് നല്‍കിയത് കെവിനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button