Uncategorized

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കർണാടകയിൽ പക്ഷിപ്പനി ഭീഷണി. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാർ ക്വാറന്റൈനിൽ വിട്ടു. കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള നിർദേശവും ഇതിനകം നൽകിയിട്ടുണ്ട്. നിരീക്ഷണ മേഖലയ്ക്കുള്ളിൽ 54 ചിക്കൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സമീപത്തുള്ള 36 ഗ്രാമങ്ങളും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു, കർശനമായ നിരീക്ഷണവും പ്രതിരോധ നടപടികളും നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button