Uncategorized

മൂഴിക്കൽ കൊലപാതകം: കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: മൂഴിക്കൽ കൊലപാതകത്തിൽ കിണറ്റിൽ നിന്ന് കണ്ടെടുത്ത ഫോൺ പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകത്തിന് ശേഷം നസ്രിനയുടെ ഫോണിൽ നിന്ന് അദിനാൻ്റെ സുഹൃത്തിന് വാട്സാപ്പ് സന്ദേശം അയച്ചതായി കണ്ടെത്തി. അദിനാൻ പുലർച്ചെ 1.45ന് മരിച്ചു എന്ന് നസ്രിന അയക്കുന്ന രീതിയിലായിരുന്നു സന്ദേശം. താങ്കൾക്ക് നൽകാനുള്ള പണം നൽകാൻ കഴിയില്ലെന്നും സന്ദേശത്തിൽ പറയുന്നു.

പൊലീസ് അദിനാൻ്റെ സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നാണ് പൊലീസ് നിഗമനം. ഫോണുകൾ കിണറ്റിലെറിഞ്ഞത് ബന്ധുക്കൾ ആകാമെന്ന് പൊലീസ് സംശയിക്കുന്നു.അദിനാൻ്റെ ഉമ്മയുടെ പിതാവിൻ്റെ ബിസിനസ്സിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് നസ്രീനയായിരുന്നു. ഇത് നസ്രിനയോട് അദിനാന് പ്രതികാരം ഉണ്ടാകാൻ കാരണമായെന്നാണ് പൊലീസ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button