Uncategorized

സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി ഇസ്മയിൽ അന്തരിച്ചു

സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയിൽ അന്തരിച്ചു. 97 വയസായിരുന്നു. കാസർഗോഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) വിരമിച്ച ശേഷമാണ് ഇദ്ദേഹം രാഷ്ടീയത്തിലേക്ക് വരുന്നത്.

ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കറകളഞ്ഞ വ്യക്തത്വത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം. സിപിഐഎം ഉദുമ ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉദുമ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തിലെ ആദ്യ അംഗമാണ്. പിന്നീട് പാലക്കുന്ന് ബ്ലോക്ക് ഡിവിഷനിൽ നിന്നു മത്സരിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ രണ്ടാമത്തെ പ്രസിഡൻ്റായി.
കാസർഗോട്ടെ അറിയപ്പെടുന്ന ചരിത്രാന്വേഷി കൂടിയായ അദ്ദേഹം ജില്ലയിലെ കോട്ടകളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1995ലാണ് ജില്ലാപഞ്ചായ ത്തംഗമാകുന്നത്. 2000ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും. ഉദുമ, പള്ളിക്കര പഞ്ചായത്ത കൾ ഉൾപ്പെടുന്നതായിരുന്നു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. അന്ന് മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയായിരുന്നെങ്കിലും പാർട്ടിയുടെ ചിട്ടയായ പ്രവർത്തനവും നിലപാടും വ്യക്തിബന്ധവും വൻവിജയം സമ്മാനിച്ചു.
നിരവധി വികസന പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടപ്പാക്കാനായി.
ബീഫാത്തിമ്മയാണ് ജീവിതപങ്കാളി. സഹോദരങ്ങൾ: പരേതരായ യൂസഫ് തഹസിൽദാർ, അബ്ബാസ് സിങ്കപ്പൂർ, അബ്ദുൽറഹിമാൻ ചാർളി, മുഹമ്മദ് മാങ്ങാട്,ആയിഷാബി കോട്ടക്കുന്ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button