Uncategorized

ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാൻ അറസ്റ്റിൽ

കോഴിക്കോട്: ചെറുവണ്ണൂരിൽ ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പഴയ മഠത്തിൽ സുരേഷ് ഒളിവിലാണ്. ചുമരെഴുതാൻ പോയ ദർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമിൽ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർദിച്ചത്. പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടുകാരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാൻ പോയതെന്നും എന്നാൽ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികൾ പറയുന്നു. സംഭവത്തിന് പിന്നാലെ ദർസിലെ അധ്യാപകർ എത്തി നൽകിയെങ്കിലും ആദ്യം പൊലീസ് കേസ് എടുത്തില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button