മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്നിരിക്കെ, എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമ്പോള്‍ 69,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഏഴാം ശമ്പള കമ്മീഷനില്‍ 2.57 ആയിരുന്ന ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.83 ആക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അതായത് നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ ഏകദേശം നാലിരട്ടിയോളം വര്‍ധനയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.ശമ്പള വര്‍ധനവ് സംബന്ധിച്ച തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാന്‍ എന്‍സി-ജെസിഎം ഡ്രാഫ്റ്റിങ് കമ്മിറ്റി പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബാംഗങ്ങളുടെ എണ്ണമാണ് ആദ്യത്തേത്. ഏഴാം ശമ്പള കമ്മീഷന്‍ ഒരു ജീവനക്കാരന്റെ കുടുംബത്തില്‍ മൂന്ന് യൂണിറ്റുകളെയാണ് (ഭര്‍ത്താവ്, ഭാര്യ, രണ്ട് കുട്ടികള്‍ – കുട്ടികളെ പകുതി വീതം) അടിസ്ഥാനമാക്കിയിരുന്നത്. എന്നാല്‍ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി ഇത് അഞ്ച് യൂണിറ്റുകളായി വര്‍ധിപ്പിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.കലോറി ഉപഭോഗമാണ് രണ്ടാമത്തെ ഘടകം. ശാരീരിക അധ്വാനമുള്ള ജോലി ചെയ്യുന്ന ഒരാള്‍ക്ക് പ്രതിമാസം 3,490 കലോറി ഊര്‍ജം നല്‍കുന്ന ഭക്ഷണം ആവശ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇത്രയും ഊര്‍ജം ലഭിക്കാന്‍ ആവശ്യമായ ഭക്ഷണസാധനങ്ങളുടെ വില നിലവാരം അടിസ്ഥാനമാക്കിയാണ് പുതിയ ശമ്പളം കണക്കാക്കിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിലനിലവാരം പരിശോധിച്ചാണ് സംഘടനകള്‍ ചെലവ് കണക്കാക്കിയത്. പോഷക മൂല്യമുള്ള ഭക്ഷണത്തിനായി കുടുംബത്തിന് 20,000 രൂപയോളം ചെലവ് വരുന്നുണ്ട്.വസ്ത്രം, തയ്യല്‍ കൂലി, സോപ്പ്/ഡിറ്റര്‍ജന്റ് തുടങ്ങിയവയ്ക്കായി മാസം 5000 രൂപയിലധികം ചെലവുണ്ട്. ഭക്ഷണത്തിനും വസ്ത്രത്തിനുമായി വരുന്ന ആകെ ചിലവിന്റെ 7.5% വീട്ടുവാടകയായും, 20% ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയ്ക്കായും മാറ്റിവയ്ക്കണം. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക ചെലവുകള്‍ (5%), മക്കളുടെ വിവാഹം, ആഘോഷങ്ങള്‍, വിനോദങ്ങള്‍ എന്നിവയ്ക്കായി വരുന്ന അധിക ചെലവുകള്‍ (25%) എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാന്‍ മാസം 68,947 രൂപയെങ്കിലും ആവശ്യമാണെന്ന് സംഘടനകള്‍ പറയുന്നു. ഇത് റൗണ്ട് ചെയ്താണ് 69,000 രൂപ എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2027 മേയ് വരെ സമയമുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മൂന്ന് മുതല്‍ ആറ് മാസം വരെ സമയമെടുത്തേക്കാം. അതിനാല്‍ 2027ന്റെ രണ്ടാം പകുതിയോടെ മാത്രമേ പുതിയ ശമ്പള പരിഷ്‌കരണം പ്രതീക്ഷിക്കാനാവൂ. കഴിഞ്ഞ തവണ സംഘടനകള്‍ 3.71 ഫിറ്റ്മെന്റ് ഫാക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 2.57 മാത്രമാണ് അനുവദിച്ചത്. ഇത്തവണയും സംഘടനകളുടെ എല്ലാ ആവശ്യങ്ങളും അതേപടി സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നത് കാത്തിരുന്ന് കാണണം.എന്ന ആവശ്യത്തിലേക്ക് എത്തിയത്.




