Uncategorized

ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി; മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു

എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു. മുളന്തുരുത്തി സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. അരമണിക്കൂറോളം കാറിനടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർ ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി ഒൻപതു മണിയോടെ ആയിരുന്നു അപകടം. കാർ ഓടിക്കാനുള്ള പരിചയക്കുറവ് മൂലം ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാൽ അമർന്നതാണ് അപകടത്തിന് കാരണമായത്. അഖിൽ രാജിനെ ഇടിച്ചിട്ട ശേഷം രണ്ടു മരങ്ങൾക്കും മതിലിനും ഇടയിലായി കാർ കുടുങ്ങി.മുളന്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി ജെ സി ബി കൊണ്ട് മതിൽ പൊളിച്ചും കാറിൻ്റെ അടിഭാഗത്ത് നിന്നും മണ്ണു നീക്കിയുമാണ് യുവാവിനെ രക്ഷിച്ചത്. തലയ്ക്കും കാലിനും പരുക്കേറ്റ അഖിൽ രാജിനെ രാത്രിയിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button